Friday, November 11, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന മലയാളി

"എടാ വാ നമുക്ക് കൃഷ്ണനും രാധയും കാണാം, കൊറേ നാളായി തെറി വിളിക്കണമെന്ന് തോന്നിയിട്ട് ",രാജു എന്നോട് ഫോണില്‍ പറഞ്ഞു. "എന്താണെങ്കിലും ഞാനും വരാം ",എന്ന് പറഞ്ഞു ഞാനും പോയി!
തിയറ്ററില്‍ നടന്ന ഒരു രസകരമായ് സംഭവം ഇതാ : ടിക്കറ്റ്‌ എടുക്കാന്‍ ക്യു നില്‍ക്കുമ്പോള്‍, ചില വഴിപോക്കര്‍, ഞങ്ങളെ നോക്കി പച്ച തെറി വിളിക്കുന്നു! ഒന്നും മനസ്സിലാവാതെ നിന്നപ്പോഴാണ് ,ഞങ്ങളെ അല്ല അടുത്തുള്ള പണ്ടിതിന്റെ പോസ്റ്റര്‍ നോക്കിയാണ് തെറി വിളി എന്ന് മനസ്സിലാക്കി.

ആരാണ് ഇ സന്തോഷ്‌ പണ്ഡിറ്റ്‌?
ഏതാനും മാസ്സങ്ങള്‍ക്കു മുന്‍പ് എന്റെ സുഹൃത്തിന്റെ മൊബൈലില്‍ നിന്നാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ "രാത്രി ശുഭരാത്രി" എന്ന പാട്ടു കേള്‍ക്കാന്‍ ഇടയായത് . പിന്നീടു യു ട്യുബില്‍ അത് കാണുകയും ചെയ്തു.അതിനു മുന്‍പ് ഇറങ്ങിയ "സില്സിലയുടെ" പിന്തുടര്‍ച്ച എന്നോണം, വീഡിയോ കണ്ടവര്‍ അതിനെ തെറി വിളിച്ചു സ്വാഗതം ചെയ്തു.

അപ്പോഴും അതിലൊന്നും പതരാതേ സന്തോഷ്‌ തന്റെ പുതിയ സിനിമയെപ്പറ്റി വാചാലനായി.അദ്ദേഹം തനിയെ എല്ലാം കൈകാര്യം ചെയ്യുമെന്നും പറഞ്ഞു. എന്തായലും പടത്തിന്റെ ട്രെയിലോര്‍ ഇറങ്ങി.ലക്ഷക്കണക്കിന്‌ മലയാളികള്‍ അത് കാണുകയും ചെയ്തു.പ്രേക്ഷകര്‍ സിനിമ കാണാന്‍ തിരക്ക് കൂട്ടി .പടം സൂപ്പര്‍ ഹിറ്റ്‌!

എന്ത് കൊണ്ട് ?

എന്ത് കൊണ്ട് ഇ പടം ഹിറ്റ്‌ ആയി?
അതിനുള്ള മറുപടി എന്റെ സുഹൃത്ത്‌ തന്നെ വിശദീകരിക്കുന്നു. "മലയാള സിനിമയുടെ പരാജയമാണിത് കാണിക്കുനത്. ഇവിടെ വന്‍ തുക മുടക്കി നിലവാരമില്ലാത്ത സിനിമ എടുക്കുകയാണ് സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്.അത്തരം സിനിമകള്‍ പബ്ലിസിടിയിലുടെയ് ജനങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു.അതിനെതിരായ ഒരു വികാരം കൂടി ഇതിലുണ്ട്.എല്ലാവര്‍ക്കും അറിയാം തെറി വിളിക്കാന്‍ വേണ്ടി മാത്രമാണ് ജനം ഇ പടം കണ്ടതെന്ന് ."

അവകാശങ്ങള്‍

രണ്ടു ദിവസം മുന്‍പ് ഒരു ടിവി ചാനലില്‍ എല്ലാവരും കൂടി സന്തോഷ്‌ പണ്ടിട്ടിനെ കൂട്ടത്തോടെ ആക്രമിക്കുന്നത് കണ്ടു. അതിന്റെ ആവസ്യകതയോ, ഉദ്ദേശമോ എനിക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.ഒരു ഇന്ത്യന് ഇവിടെ സിനിമ എടുക്കാനുള്ള അധികാരം ഒണ്ട്. അതുകൊണ്ട് സന്തോഷ്‌ ഇനി സിനിമ ഇറക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം?സന്തോഷിന്റെ പടം ഇഷ്ടപ്പെടാത്തവര്‍ അത് കാണുന്നതെന്തിനു?ഒരു മനുഷ്യനെ ഇങ്ങനെ അപമാനിക്കുന്നത് ശരിയാണോ?സന്തോഷ്‌ പണ്ഡിറ്റ്‌ ഇനിയും സിനിമ എടുക്കും അത് ഇഷ്ടമില്ലാത്തവര്‍ കാണണ്ട, അത്രതന്നെ!

No comments:

Post a Comment